
ചെങ്ങന്നൂർ: കേരള ഗണക മഹാസഭയുടെ വനിതാ സംഘടനയായ ഗണക വനിതാവേദിയുടെ വിളംബരജാഥയോടെ തുടങ്ങിയ സംസ്ഥാന സമ്മേളനം ചെങ്ങന്നൂരിൽ മോസ്റ്റ് ബായ്ക് വേഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷൻ സംസ്ഥാന അദ്ധ്യക്ഷൻ എസ് കുട്ടപ്പൻ ചെട്ടിയാർ ഉദ്ഘാടനം ചെയ്തു. അതിപിന്നാക്ക വിഭാഗങ്ങൾക്ക് എല്ലാ തലത്തിലും അവഗണനയാണുള്ളതെന്നും ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്നവരെ ഒറ്റക്കെട്ടായിനിന്ന് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വനിതാവേദി പ്രസിഡണ്ട് സിന്ധു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
ഗണക മഹാസഭാ ജനറൽ സെക്രട്ടറി ജി. നിശീകാന്ത്, വനിതാവേദി സെക്രട്ടറി പ്രിയ സജീവ്, അഡ്വ. ബിന്ദു എസ് കുമാർ, എം എസ് ഗിരിജ, പാണ്ടനാട് പഞ്ചായത്ത് പ്രസിഡണ്ട് ജിജി കുഞ്ഞുകുഞ്ഞ്, ദീപ്തി സജീവൻ, അനില ആനന്ദ്, സവിത നിശീകാന്ത്, ഉമയമ്മ വിജയകുമാർ, ശ്യാമള രഘുനാഥ്, ഷൈന പ്രദീപ്, ശ്രീവിദ്യ സുഭാഷ് എന്നിവർ സംസാരിച്ചു.











